Post Category
ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ കൈമാറി
ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ ലഭ്യമല്ലാത്ത കേന്ദ്രങ്ങളിലേക്ക് കേരഫെഡ് 10 ടെലിവിഷൻ സംഭാവനയായി നൽകി. കേരഫെഡ് വൈസ് ചെയർമാർ ഇ.രമേശ് ബാബു ടെലിവിഷൻ എം.എൽ എ പുരുഷൻ കടലുണ്ടിയെ എൽപിച്ചു. ഇവ വിവിധ പഞ്ചായത്ത് പ്രതിനിധികൾക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ യശോദ തെങ്ങിട, ചിറ്റൂർ രവീന്ദ്രൻ, വി.എം കമലാക്ഷി, എൻ.പത്മജ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ കെ, കോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് സി. കേരഫെഡ് ഫിനാൻസ് ഡെപ്യൂട്ടി മാനേജർ വി.വി ഹംസ, പ്ലാൻറ് മാനേജർ മനോജ്, സിപ്കോ ചെയർമാൻ പി.കെ. മുകുന്ദൻ മുൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments