Skip to main content

ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി  ആരോഗ്യവകുപ്പ്

ജില്ലയില്‍ 2063 സംശയാസ്പദ ഡെങ്കി കേസുകളും 91 സ്ഥിരീകരിച്ച ഡെങ്കി കേസുകളും, രണ്ട് ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. താഴെ തലത്തില്‍ വാര്‍ഡ് തല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കൊണ്ടാണ് പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്.

ഡെങ്കി ബാധിത പ്രദേശങ്ങളെ ഹൈറിസ്‌ക്, ലോ റിസ്‌ക്, മീഡിയം റിസ്‌ക് എന്നിങ്ങനെ തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി  25 വീടുകള്‍ക്ക് ഒരാള്‍ എന്നരീതിയില്‍ തെരഞ്ഞെടുത്ത ആരോഗ്യ വളണ്ടിയര്‍മാര്‍ ആശാ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗപ്പെടുത്തി ആഴ്ചയില്‍ ഒരു തവണ വീതം ഉറവിട നശീകരണം, കൊതുക് സാന്ദ്രത പഠനം എന്നിവ നടക്കുന്നുണ്ട്. 

 

  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ വീടുകളിലും ഐ.  എസ് . എസ് നടത്തുന്നതിനോടൊപ്പം കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഫോഗിങ്ങും  നടത്തുന്നുണ്ട്. 

തോട്ടം ഉടമകളുമായി കൊതുകിന്റെ ഉറവിട നശീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് അനുസരിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിക്ക് നോട്ടീസ് നല്കുന്നതിനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

 

  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി കുടിവെള്ളസ്രോതസ്സുകളുടെ ക്ലോറിനേഷന്‍ പ്രവര്‍ത്തനം,മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. വയറിളക്കരോഗങ്ങള്‍ മൂലമുള്ള മരണം തടയുന്നതിനായി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഓ.ആര്‍.ടി.കോര്‍ണറുകളും ഡിപ്പോകളും പ്രവര്‍ത്തിക്കുന്നുണ്ട്. 

 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിനും റവന്യൂ, ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗങ്ങള്‍ നടക്കും

date