Skip to main content

​​​​​​​മൂന്ന് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 42 പ്രവാസികള്‍*

*

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 42 പ്രവാസികള്കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. ഏഴ് രാജ്യങ്ങളില്നിന്നായി 34 പുരുഷന്മാരും 8 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്പോര്ട്ടുകള്വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്ക്ക് ശേഷം ഇതില്‍ 20 പേരെ വീടുകളിലും 14 പേരെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും നാല് പേരെ സര്ക്കാര്കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തില്പാര്പ്പിച്ചു. തമിഴ്നാട് സ്വദേശികളായ നാല് പേരെ അതിര്ത്തിയിലെത്തിച്ച് തമിഴ്നാട് അധികൃതര്ക്ക് കൈമാറി.

 

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 20, ഇടുക്കി - 4, ഉടുമ്പന്ചോല - 5, പീരുമേട് - 8. ഇതുകൂടാതെ മീനച്ചില്താലൂക്കിലെ ഒരാളും ഇടുക്കിയിലേക്കാണെത്തിയത്.

 

എയര്പോര്ട്ടുകള്അടിസ്ഥാനത്തില്‍: കൊച്ചി - 30, കോഴിക്കോട് - 11, തിരുവനന്തപുരം - 1.

 

 

മസ്ക്കറ്റില്നിന്ന് മൂന്ന് പുരുഷന്മാരാണെത്തിയത്. ഇതില്ഒരാളെ വീട്ടിലും രണ്ട് പേരെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്സെന്ററുകളിലും നിരീക്ഷണത്തില്പാര്പ്പിച്ചു.

 

റാസല്ഖൈമ (യു...) യില്നിന്നും രണ്ട് പുരുഷന്മാരാണെത്തിയത്. ഇവരെ പീരുമേട് മലങ്കര ചര്ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്സെന്ററില്പ്രവേശിപ്പിച്ചു.

 

 

ഷാര്ജയില്നിന്ന് 16 പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം 18 പേരാണെത്തിയത്. ഇതില്‍ 10 പേരെ വീടുകളിലും മൂന്ന് പേരെ തേക്കടി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്സെന്ററുകളിലും ഒരാളെ കുട്ടിക്കാനം മലങ്കര ചര്ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തിലാക്കി. തമിഴ്നാട് സ്വദേശികളായ നാല് പേരെ അവരുടെ നാട്ടിലേക്കയച്ചു.

 

ദുബായില്നിന്ന് ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കം 12 പേരാണെത്തിയത്. ഇതില്ആറ് പേരെ വീടുകളിലും അഞ്ച് പേരെ മുട്ടത്തെയും നെടുങ്കണ്ടത്തെയും തൊടുപുഴയിലേയും പെയ്ഡ് ക്വാറന്റൈന്സെന്ററുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്ക്കാര്കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തിലാക്കി.

 

സൗദി അറേബ്യയില്നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്സെന്ററില്പ്രവേശിപ്പിച്ചു.

 

ഖത്തറില്നിന്ന് മൂന്ന് പുരുഷന്മാരാണെത്തിയത്. ഇവരില്രണ്ട് പേരെ തൊടുപുഴയിലേയും ഒരാളെ കഞ്ഞിക്കുഴിയിലേയും പെയ്ഡ് ക്വാറന്റൈന്സെന്ററുകളില്പ്രവേശിപ്പിച്ചു.

 

 

അബുദാബിയില്നിന്ന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടക്കം മൂന്ന് പേരാണെത്തിയത്. എല്ലാവരെയും അവരവരുടെ വീടുകളില്നിരീക്ഷണത്തിലാക്കി.

 

 

date