ധനസഹായം ലഭിച്ചു
2018ലെ പ്രളയത്തില്‍ നഷ്ടം സംഭവിച്ച വ്യാപാരി ക്ഷേമനിധി ബോഡില്‍ അംഗങ്ങളായ ചപ്പാത്തിലെ വ്യാപാരികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായം ലഭിച്ചു. ഓരോ വ്യാപാരിക്കും ലഭിക്കേണ്ടുന്ന തുക അവരുടെ അക്കൗണ്ടുകളില്‍ എത്തും.സംസ്ഥാനത്താകെ വ്യാപാരി ക്ഷേമനിധി ബോഡില്‍ അംഗങ്ങളായ വ്യാപാരികള്‍ക്ക് ഈ വിധം ധനസഹായം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചപ്പാത്തിലെ വ്യാപാരികള്‍ക്കും ധനസഹായത്തുക എത്തുന്നത്.സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് വ്യാപാരി വ്യവസായി ഏകോപന സമതി ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി ജെ സ്റ്റീഫന്‍ ധനമന്ത്രി തോമസ് ഐസക്കില്‍ നിന്നും ധനസഹായത്തുകയുടെ ചെക്ക് ഏറ്റ് വാങ്ങി.ചപ്പാത്ത് മേഖലയിലെ 23 വ്യാപാരികള്‍ക്ക് ധനസഹായം ലഭിക്കും.പ്രളയ കാലത്ത് ചപ്പാത്തിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി നഷ്ടം സംഭവിച്ചിരുന്നു.ചപ്പാത്ത് മേഖലയില്‍ മാത്രം ഏഴ് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയുടെ സഹായം ലഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി ജെ സ്റ്റീഫന്‍ പറഞ്ഞു.ജില്ലയില്‍ ആകെ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ ധനസഹായമാണ് ക്ഷേമനിധി ബോഡില്‍ നിന്നും ലഭിക്കുക.
- Log in to post comments