Post Category
നിരീക്ഷണം ശക്തമാക്കി എസ് പിയുടെ സ്പെഷ്യല്‍ ഡ്രൈവ് പരിശോധന
ജില്ലയില്‍ കൊവിഡ്19 മാര്‍ഗനിര്‍ദ്ദേശ പ്രകാരം ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രാകാരം സ്പെഷ്യല്‍ ഡ്രൈവ് നടത്തി. 569 പേര് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 81 പേര്‍ക്കെതിരെ ഏഴു കേസുകളും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത രണ്ടു പേര്‍ക്കെതിരെ 310 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്വാറന്റീന് നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെയും പാസുകള്‍ ഇല്ലാതെ സംസ്ഥാന അതിര്‍ത്തി കടന്നുവരുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര് കറുപ്പസ്വാമി അറിയിച്ചു.
date
- Log in to post comments