Skip to main content

ആനകൾക്കുളള ഖരാഹാര കിറ്റുകൾ വിതരണം ചെയ്തു

കോവിഡ് കാലത്ത് ആനകൾക്കുളല ഖരാഹാര വിതരണോദ്ഘാടനം പാടൂക്കാട് പാറമേക്കാവ് ആനപന്തിയിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഖരാഹാരവിതരണം നടക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആന കാശിനാഥന് പഴവും ശർക്കരയും നൽകിയാണ് ഗവ. ചീഫ് വിപ്പ് ഉദ്ഘാടനം നിർവഹിച്ചത്. കോർപ്പറേഷൻ കൗൺസിലർ അഡ്വ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗാസംരക്ഷണ ഓഫീസർ റാണി കെ ഉമ്മൻ പദ്ധതി വിശദീകരിച്ചു. ഒരാനയ്ക്ക് ദിവസം 400 രൂപയുടെ ഭക്ഷണമെന്ന തോതിൽ 40 ദിവസത്തേക്കാണ് ഖരാഹാര വിതരണം. ഖരാഹാര കിറ്റുകൾ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ ഏറ്റ് വാങ്ങി. ഡോ. വി എം ഹാരീസ്, ശ്രീപ്രഭു, കൗൺസിലർ മഹേഷ്, ഫലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഡോ. ഗിരിദാസ് സ്വാഗതവും ഡോ. ലതാമേനോൻ നന്ദിയും പറഞ്ഞു.

date