Skip to main content

പാണഞ്ചേരി മത്സ്യഫെഡ് ഫിഷ് മാർക്കറ്റ് ഉദ്ഘാടനം ജൂലൈ ഒന്നിന്

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ ആരംഭിക്കുന്ന മത്സ്യഫെഡ് ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് പട്ടിക്കാട് സെന്ററിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഗവ.ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവ്വഹിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണമേന്മയുള്ള വിവിധ ഇനം പച്ച മത്സ്യങ്ങളും, മൂല്യ വർധിത ഉൽപന്നങ്ങളായ ഫിഷ് കട്ലറ്റ്, മീൻ അച്ചാർ, ചെമ്മീൻ അച്ചാർ, ഫിഷ് സമൂസ തുടങ്ങിയവയും ന്യായവിലയ്ക്ക് ലഭ്യമാക്കാൻ മത്സ്യ ഫെഡിന്റെ ആഭിമുഖ്യത്തിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിഷ് മാർട്ട് ഒരുക്കുന്നത്. മത്സ്യ ഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ അധ്യക്ഷനാകും. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത ആദ്യ വിൽപ്പന നിർവ്വഹിക്കും.

date