Skip to main content

ട്രെയിനി അനലിസ്റ്റ് നിയമനം

 

 

ക്ഷീരവികസന വകുപ്പിന്‍റെ കോട്ടയം റീജിയണല്‍ ലബോറട്ടറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് അല്ലെങ്കില്‍ ഡയറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇവരുടെ അഭാവത്തില്‍  കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

  പ്രായം 18നും 40 നു മധ്യേ. പ്രവൃത്തിപരിചയമുളളവര്‍ക്ക്             മുന്‍ഗണന.  യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷയും ബയോഡേറ്റയും ജൂലൈ 10ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാലിലോ നല്‍കണം. വിലാസം. അസിസ്റ്റന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡയറി ലബോറട്ടറി, ഈരയില്‍ക്കടവ്, കോട്ടയം-686001. ഫോണ്‍: 9495328997

date