കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ തെരഞ്ഞെടുപ്പ്
കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷന്റെ സാമൂഹ്യ സംഘടന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനതലംവരെ എത്തിക്കുന്നതിന് തിരുവല്ല നഗരസഭയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് 2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അപേക്ഷകര്‍ തിരുവല്ല നഗരസഭാപരിധിയില്‍ താമസിക്കുന്നവരായിരിക്കണം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം, സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കുടുംബശ്രീ പ്രവൃത്തിപരിചയം അധികയോഗ്യതയായിരിക്കും, എസ്ജെഎസ്ആര്‍വൈ പദ്ധതിയില്‍ സി.ഒ.ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന നല്‍കും. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യവും ഉള്ളവരും ആയിരിക്കണം. പ്രായപരിധി 18 -45 വയസിനും ഇടയിലുള്ളവരായിരിക്കണം.
വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം (യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള) ജില്ലാമിഷന് ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്, മൂന്നാംനില, കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അവസാന തീയതി 2020 ജൂലൈ 10 വൈകിട്ട് 5 വരെ. ജില്ലാതലത്തിലുള്ള പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന് ഓഫീസുമായി 04682221807 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- Log in to post comments