Skip to main content

താനൂര്‍ കാട്ടിലങ്ങാടിയില്‍ സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു

   കായിക വികസനത്തിന് മുന്‍ഗണന നല്‍കി താനൂര്‍ കാട്ടിലങ്ങാടിയിലും സ്റ്റേഡിയം ഉയരുന്നു. ഗാലറിയുടെയും സ്വിംമ്മിങ് പൂളിന്റെയും പ്രവൃത്തിയാണ്  പുരോഗമിക്കുന്നത്. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍  ഈ വര്‍ഷം ജനുവരിയിലാണ് 10 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയില്‍ സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. പ്രവൃത്തി നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നും ഒരു വര്‍ഷത്തിനുളളില്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി പ്രദേശം സന്ദര്‍ശിച്ച വി. അബ്ദു റഹ്മാന്‍ എം.എല്‍.എ പറഞ്ഞു. 
    കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോടി രൂപ വിനിയോഗിച്ചുള്ള പുതിയ കെട്ടിട സമുച്ചയ നിര്‍മാണപ്രവൃത്തി അടുത്ത തിങ്കളാഴ്ച്ച തുടങ്ങുമെന്നും എം എല്‍.എ അറിയിച്ചു.  താനൂര്‍ ഉണ്യാലില്‍ 4.95 കോടി രൂപ വിനിയോഗിച്ച് സ്റ്റേഡിയം നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തി ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. കൈറ്റിനാണ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന്റെ  മേല്‍നോട്ട ചുമതല.

date