Post Category
ഔദ്യോഗിക ഭാഷാ ഏകോപനസമിതി പുനഃസംഘടിപ്പിച്ചു
ജില്ലാതല ഔദ്യാഗിക ഭാഷാ ഏകോപനസമിതിയില്‍ സ്ഥലം എം.എല്‍.എ., ജില്ലാ പഞ്ചായത്തിലെ രണ്ടു പ്രതിനിധികള്‍, ഔദ്യോഗിക ഭാഷാ വകുപ്പ് പ്രതിനിധി എന്നിവരെ കൂടി ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ജില്ലാതല ഔദ്യാഗിക ഭാഷാ ഏകോപനസമിതി സമ്മേളിക്കുന്ന തീയതി, സ്ഥലം, സമയം എന്നിവ രണ്ടാഴ്ചയ്ക്കു മുമ്പ് ബന്ധപ്പെട്ട അംഗങ്ങളെ അറിയിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
പി.എന്‍.എക്‌സ്.806/18
date
- Log in to post comments