Skip to main content

ഇടുക്കി മെഡിക്കല്‍ കോളേജ് ഡയാലിസിസ്, ഐ സി യു ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരം

 

 

ഇടുക്കി  മെഡിക്കല്കോളേജിലെ ഡയാലിസിസ് യൂണിറ്റ്, സി യു ബ്ലഡ് ബാങ്ക് എന്നിവയുടെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരത്തില്‍  നടത്താന്ആശുപത്രി വികസന സമിതി യോഗം തത്വത്തില്തീരുമാനിച്ചുഉദ്ഘാടനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി യോഗം    ജൂലൈ 7 ന് ചേരും. ഇപ്പോള്നടന്നു വരുന്ന അറ്റകുറ്റപ്പണികള്വേഗത്തില്പൂര്ത്തിയാക്കും. 10 മെഷീനുകളാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്. ടെക്നീഷ്യന്മാരുടെ താല്ക്കാലിക നിയമനം നടത്തും. ആശുപത്രിയില്മികച്ച കാന്റീന്സൗകര്യമേര്പ്പെടുത്തുന്നതും യോഗം ചര്ച്ച ചെയ്തു. കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില്ജില്ലാ കലക്ടര്എച്ച്.ദിനേശന്റെ അധ്യക്ഷതയില്ചേര്ന്ന യോഗത്തില്അഡ്വ. ഡീന്കുര്യാക്കോസ് എം.പി, ഡി എം ഡോ.എന്‍. പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ. രവികുമാര്എസ്.എന്‍, ആര്‍.എം. ഡോ.അരുണ്‍. എസ്, ഡി പി എം ഡോ.സുജിത്ത് സുകുമാരന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ സണ്ണി ഇല്ലിക്കല്‍, സാജന്കുന്നേല്‍, ജെയിന്അഗസ്റ്റിന്‍, പി.കെ.ജയന്‍, ജോയി വര്ഗീസ്  തുടങ്ങിയവര്പങ്കെടുത്തു.

 

date