കണ്ണൂര്‍ അറിയിപ്പുകള്‍ 01-07-2020
മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളി/വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്ങ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15 നകം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ്ങ് നടത്തേണ്ടതാണെന്ന് മത്സ്യബോര്‍ഡ് കണ്ണൂര്‍ മേഖലാ എക്‌സിക്യുട്ടീവ് അറിയിച്ചു. മസ്റ്ററിങ്ങ് പരാജയപ്പെട്ടവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 22 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2734587.
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അവസരം. ബയോമെട്രിക് മസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ക്ക് കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നു
ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ വെള്ളൂര്‍-മെട്ടമ്മല്‍, ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുവളത്തുപറമ്പ് എന്നിവിടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്ലസ് ടു /പ്രീ ഡിഗ്രി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും 18 വയസ്സ് പൂര്‍ത്തിയായവരും സ്വന്തം നിലയില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയവര്‍, പ്രദേശത്തുള്ളവര്‍, വനിത, എസ് സി, എസ് ടി എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക പരിഗണന. ഓണ്‍ലൈന്‍ പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 30 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ പരീക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. http://aesreg.kemetric.com എന്ന ലിങ്കിലൂടെയും akshaya.kerala.gov.in വെബ് സൈറ്റിലൂടെയും ജൂലൈ നാല് മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ ടി മിഷന്‍, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം ജൂലൈ 22ന് അഞ്ച് മണിക്കുള്ളില്‍ റബ്‌കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04972712987.
താല്‍ക്കാലിക നിയമനം
ചെറുവത്തൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ ആറിന് രാവിലെ 11 മണിക്ക് സ്‌ക്കൂളില്‍ നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പി എന്‍ സി/2129/2020
ഗതാഗതം നിരോധിച്ചു
നീര്‍വേലി - ആയിത്തറ - പട്ടാരി - കെ സി നഗര്‍ റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ താളികാട് മുതല്‍ കെ പി നഗര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടേരിപൊയില്‍ - മാലൂര്‍ വഴി തിരിച്ചുവിടേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/2130/2020
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ ഫെബ്രുവരിയില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളുടെയും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂലൈ ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ജി വി എച്ച് എസ് എസ് സ്‌പോട്‌സ് സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നടക്കും.
- Log in to post comments