Skip to main content

വൈറ്റ് ബോർഡ് പദ്ധതി ആരംഭിച്ചു

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്ന വൈറ്റ് ബോർഡ് പദ്ധതി ആരംഭിച്ചു. പഴയന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി യൂ.ആർ.പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 168 ബി.ആർ.സികൾ പഠന സഹായികൾ തയ്യാറാക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യർത്ഥികളെ തെരഞ്ഞെടുത്ത് അവർക്ക് വാട്സ്ആപ്പ്, യൂറ്റിയുബ് എന്നിവയിലൂടെയാണ് പഠന പദ്ധതി നടപ്പിലാക്കുക. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി.തങ്കമ്മ അദ്ധ്യക്ഷയായി. എം.പത്മകുമാർ, ഗായത്രി ജയൻ, വി.ചാന്ദിനി, കെ.എം.സഫിയ തുടങ്ങിയവർ സംസാരിച്ചു.

 

date