Post Category
ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു
പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് കെയര്‍ ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പി.പി.ഇ കിറ്റ് ധരിക്കുന്നതിന്റെയും നാസോ ഫാരിനജ്യല്‍ സ്വാബ്, ത്രോട്ട് സ്വാബ് എന്നിവ എടുക്കുന്നതിന്റെയും പ്രായോഗിക പരിശീലനമാണ് നല്‍കിയത്. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാജു, ഇന്‍.ടി സര്‍ജന്‍ ഡോ.യഹ്‌യ, ഡോ. സന്ദീപ്, ഡോ. ഷമീല്‍, ഡോ. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments