Post Category
എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് ജേതാക്കളെ അനുമോദിക്കുന്നു
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിന്നും 2020 എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ വഴി അനുമോദിക്കുന്നു. ജൂലൈ അഞ്ചിന് രാവിലെ 10ന് നടക്കുന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ടി.വി. ഇബ്രാഹിം എം.എല്‍.എ തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും വിദഗ്ധര്‍ നല്‍കുന്ന ക്ലാസുകളും ഉണ്ടാകും.
date
- Log in to post comments