Post Category
പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു ലഭിച്ചത് 30 പരാതികള്‍
നിലമ്പൂര്‍ താലൂക്കിലെ പൊതുജന പരാതിപരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംഘടിപ്പിച്ചു. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അപേക്ഷകര്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലൂടെ പങ്കെടുത്തു. അക്ഷയ കേന്ദ്രങ്ങളിലൂടെ നേരത്തെ നല്‍കിയ 30 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകലക്ടര്‍ കൈമാറി. ജൂണ്‍ 18 മുതലാണ് അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സ്വീകരിച്ചു തുടങ്ങിയത്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍ പുരുഷോത്തമന്‍, സാജന്‍ വി കുര്യാക്കോസ്, കെ.ലത, ഒ.ഹംസ എന്നിവരും ജില്ലാതല ഓഫീസര്‍മാരും താലൂക്ക് സബ് ഓഫീസര്‍മാരും അദാലത്തില്‍ സൂം ആപ്പ് മുഖേന പങ്കെടുത്തു.
date
- Log in to post comments