Post Category
കോവിഡ് പ്രതിരോധം: ഉപകരണങ്ങള്‍ കൈമാറി
കണ്ണൂര്‍ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ ഉപകരണങ്ങളില്‍ ഒന്നാംഘട്ട ഉപകരണങ്ങള്‍ കൈമാറി. 1500 പി പി ഇ കിറ്റ്, 8000 എന്‍95 മാസ്ക്, 30,000 ത്രീ ലെയര്‍ മാസ്ക്, 15000 ഗ്ലൗസ്, 25 ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, 20 പ്ലാസ്ഓക്സി മീറ്റര്‍ എന്നിവയാണ് കൈമാറിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ ഷാജിന് മന്ത്രി ഉപകരണങ്ങള്‍ കൈമാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ് എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments