പൊതുഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടിവി: പുളിക്കീഴ് ബ്ലോക്കില്‍ പദ്ധതിക്കു തുടക്കമായി
സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പുളിക്കീഴ് ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററിലെ പ്രധമ അധ്യാപകന് ടി വി കൈമാറി നിര്‍വഹിച്ചു. തിരുവല്ല ബിആര്‍സിയുടെ നേതൃത്വത്തിലാണ് ടെലിവിഷന്‍ സൗകര്യം ഒരുക്കുന്നത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തിലെ അര്‍ഹരായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ടെലിവിഷനുകളുടെ വിതരണ ഉദ്ഘാടനവും നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാം ഈപ്പന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, ഈപ്പന് കുര്യന്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വള്ളിക്കോട്, തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി.ആര്. പ്രസീന, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.കെ. മിനി കുമാരി , ബിപിസി ആര്. രാഗേഷ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ ജയകുമാര്‍, സ്വപ്ന ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments