Post Category
തൃശൂർ താലൂക്ക് ഇ- പരാതി പരിഹാര അദാലത്ത് 18ന്
തൃശൂർ താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂലൈ 18ന് നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഉച്ച രണ്ടിന് അദാലത്ത് നടത്തും. പരാതിക്കാർ അക്ഷയ കേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കണം. അപേക്ഷകൾ ജൂലൈ ഒമ്പത് മുതൽ 13 വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എൽ.ആർ.എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണന്നയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.
date
- Log in to post comments