മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും ലൈസൻസിന് അപേക്ഷിക്കണം
കേരള മത്സ്യവിത്ത് നിയമം 2014 പ്രകാരം സംസ്ഥാനത്തെ മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും മത്സ്യവിത്ത് വളർത്തൽ കേന്ദ്രങ്ങളും മത്സ്യവിപണനം, സംഭരണം, കയറ്റുമതി-ഇറക്കുമതി എന്നിവ ചെയ്യുന്നവരും ലൈസൻസിന് അപേക്ഷ സമർപ്പിക്കണം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഫിഷറീസ് ഓഫീസർ എന്നിവർ മുഖേനയാണ് രജിസ്ട്രേഷനോ ലൈസൻസിനോ അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ ലഭിച്ച ഫാമുകൾ, ഹാച്ചറികൾ എന്നിവ സാമ്പത്തികവർഷ അടിസ്ഥാനത്തിൽ ലൈസൻസിന് അപേക്ഷ സമർപ്പിക്കണം. സംസ്ഥാന മത്സ്യ വിത്തു കേന്ദ്രത്തിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാദേശിക മത്സ്യവിത്ത് കേന്ദ്രത്തിൽ നിന്നുള്ള ലൈസൻസ് എന്നിവ കൂടാതെ മത്സ്യ വിത്ത് വളർത്തലോ മത്സ്യ വിത്തിന്റെ വിപണനമോ, സംഭരണമോ, കയറ്റുമതിയോ, ഇറക്കുമതിയോ ചെയ്യുവാൻ പാടില്ലെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0487-2441132, ഇ-മെയിൽ: ddftsr@gmail.com
- Log in to post comments