Skip to main content

അരീക്കോട് ഗവ. ഐ.ടി.ഐ: ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

   അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ പുതിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ട്രാന്‍സേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് റഗുലര്‍ ബാച്ചിന് പുറമെ ഞായറാഴ്ചകളില്‍ മാത്രമായുള്ള പ്രത്യക ബാച്ചും ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഴ്‌സിനോടൊപ്പം ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികാസം, ഇന്റര്‍വ്യു, കരിയര്‍ ഡവലപ്പ്‌മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590082853.
 

date