എസ്.എസ്.എല്‍.സി ഉന്നത വിജയം കരസ്ഥമാക്കിയവരെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ വഴി അനുമോദിച്ചു. രാവിലെ നടന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീര്‍. എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി. വി. ഇബ്രാഹിം എം.എല്‍.എ, മുഹമ്മദലി ശിഹാബ് ഐ.എ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട് ഫാത്തിമ, കൊണ്ടോട്ടി ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ ഡോ. എകെ അബ്ദുല്‍ ഗഫൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജമീല മാന്ത്രമ്മല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷറഫുന്നീസ,ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്മാര്, സി.ഇ.ഇ. ഡി ഡയറക്ടര്‍മാരായ ഡോ. എകെ അബ്ദുല്‍ ഗഫൂര്‍, പ്രൊഫ:റഷീദ്, പ്രൊഫ:കുഞ്ഞിമോന്, ഡോ. എന്‍.പി.ഹാഫിസ് മുഹമ്മദ്, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സഫറുള്ള, ബി ആര് സി കോര്ഡിറ്റോര് സുധീരന് തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സെര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
- Log in to post comments