Skip to main content
ആദിവാസി കുടികളിലെ ലൈബ്രറികളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാര് ഓണ്ലൈനിലൂടെ നിര്വഹിക്കുന്നു.

പുസ്തകം ശേഖരിച്ചത് ന്യായാധിപ സമൂഹം

 

 

മറയൂര്പഞ്ചായത്തിലെ പെരിയകുടി, കാന്തല്ലൂര്പഞ്ചായത്തിലെ തീര്ഥമലക്കുടി, വട്ടവട പഞ്ചായത്തിലെ സ്വാമിയാര്കുടി എന്നിവിടങ്ങളിലെ ലൈബ്രറികളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാര്ഓണ്ലൈന്ചടങ്ങിലൂടെ നിര്വഹിച്ചു. തമിഴ് വംശജര്ധാരാളമായി വസിക്കുന്ന ഇടുക്കി ജില്ലയില്‍, ഗോത്ര വര്ഗക്കാരുടെ നിയമ ബോധം വര്ധിപ്പിക്കുന്നതിനായി  നിയമ പാഠം തമിഴ് വ്യാഖ്യാനത്തിന്റെ  പ്രകാശനവും ഇതോടൊപ്പം ചീഫ് ജസ്റ്റിസ് നിര്വഹിച്ചു. കൊവിഡ് 19 മായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്പാലിക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് ഓണ്ലൈനായി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്നിന്നുള്ള ഉദ്ഘാടന വീഡിയോ കോണ്ഫ്രന്സില്ചീഫ് ജസ്റ്റിസിനെ കൂടാതെ, കേരള ലീഗല്സര്വീസ് അതോറിറ്റിയുടെ ചെയര്മാന്ജസ്റ്റിസ് സി.റ്റി.രവികുമാര്‍, ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് പി.വി.ആശ, ഇടുക്കി ജില്ലാ ജഡ്ജി, മുഹമ്മദ് വസീം, കെല്സയുടെ മെമ്പര്സെക്രട്ടറി നിസാര്അഹമ്മദ് തുടങ്ങിയവര്പങ്കെടുത്തു.

 

പരിപാടിയില്ഇടുക്കി ജില്ലാ ലീഗല്സര്വീസസ് അതോറിറ്റി

സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ളയുടെ നേതൃത്വത്തില്മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്നിന്നുള്ള ജനപ്രതിനിധികളും ആദിവാസി പ്രതിനിധികളും തൊടുപുഴ-മുട്ടം കോടതി സമുച്ഛയത്തിലെ, ബാര്അസോസിയേഷന്ഹാളില്സമ്മേളിച്ചാണ് തത്സമയം ഓണ്ലൈനില്കണ്ടത്. മറയൂര്പഞ്ചായത്തില്നിന്നും സെക്രട്ടറി ജോണി മാത്യു, കുടിയിലെ കാണിമാരായ പേച്ചിമുത്തു, ശ്രീമുരുകന്‍, സെല്വം, ബാലു എന്നിവരും  കാന്തല്ലൂര്പഞ്ചായത്തില്നിന്നും പ്രസിഡന്റ് മല്ലിക, പഞ്ചായത്തംഗം അനീഷ്, സെക്രട്ടറി സന്തോഷ്, കാണിമാരായ പാണ്ടി, ഗുരുനാഥന്എന്നിവരും വട്ടവട പഞ്ചായത്തില്നിന്നും പഞ്ചായത്തംഗങ്ങളായ  നാഗരാജ്, കുമാര്‍, സെക്രട്ടറി നന്ദകുമാര്‍, കാണി രാമസ്വാമി, എസ്.ടി പ്രമോട്ടര്മാരായ സുധാകരന്‍, രാജേന്ദ്രന്എന്നിവരാണ് മുട്ടത്തെത്തിയത്. ഇവര്ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ലൈബ്രറി തുടങ്ങാനായതിന്റെ സന്തോഷം പങ്കുവക്കുകയും അദ്ദേഹത്തെ അവിടേക്ക് ക്ഷണിക്കുകയും ചെയതു. കോവിഡ് കാലഘട്ടത്തിന് ശേഷം എത്താമെന്ന ഉറപ്പ് ജസ്റ്റിസ് എസ്. മണി കുമാര്അവര്ക്ക് നല്കി.ഉദ്ഘാടന പരിപാടി  ഫെയ്സ് ബുക്ക്, യൂട്യൂബ് തുടങ്ങിയ സംവിധാനങ്ങള്വഴി ഓണ്ലൈനായി തല്സമയം സംപ്രേഷണം ചെയ്തിരുന്നു.

 

 *ജില്ലാ ലീഗല്സര്വീസസ് അതോറിറ്റിയുടെ ദീര് വക്ഷണം

തുണയായി*

 

പുതുതായി തുടങ്ങിയ ലൈബ്രറികള്ആദിവാസി കുട്ടികളിലെ വികസന ചരിത്രത്തില്ഒരു നാഴികക്കല്ലാണ് കുറിക്കുമെന്നുറപ്പായി. തങ്ങളില്പലര്ക്കും അപ്രാപ്യമെന്ന് കരുതിയിരുന്ന വായനാ - സാഹിത്യ രംഗത്തിന് പുറമേ ഗോത്ര വര്ഗക്കാരുടെ നിയമ സംഹിതയെയും അവകാശങ്ങളെയും കുറിച്ച് വരെ സ്വായത്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് കുടികളിലെ ആദിവാസി പ്രതിനിധികള്പറഞ്ഞു. ഇപ്പോഴുള്ളവര്ക്ക് എന്നതിലുപരി വരും തലമുറകള്ക്ക് കൂടി പഠനാവസരം ഒരുക്കിയവര്ക്ക് നന്ദി പറയുകയാണിവര്‍.ഹൈക്കോടതി ചീഫ് ജസ്റ്റിസും ഇടുക്കി ജില്ലാ ലീഗല്സര്വീസ് അതോറിറ്റിയും 2019 ഒക്ടോബര്മാസം അഞ്ചാം തിയതി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ 52 കുടികളില്‍  നിന്നും  ആദിവാസി പ്രതിനിധികളെ ഉള്പ്പെടുത്തിഗോത്ര വര്ഗ്ഗ പാര്ലമെന്റ് എന്ന പേരില്ക്യാമ്പ് അദാലത്ത് നടത്തിയിരുന്നു.വിവിധ കുടികളില്നിന്നുള്ള പ്രതിനിധികള്അവര്നേരിടുന്ന പ്രശ്നങ്ങള്അദാലത്തില്ഉന്നയിച്ചു ചര്ച്ച ചെയ്തു. മറയൂര്പഞ്ചായത്തിലെ പെരിയകുടി നിവാസികള്ഉന്നയിച്ച ഒരു ആവശ്യം അവര്ക്കു കുടിയിലേക്കു ഒരു ലൈബ്രറി വേണമെന്നുള്ളതായിരുന്നു. ഇത് കേട്ട് ചടങ്ങിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി അബ്ദുല്റഹിം, ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്കേരളത്തിലെ ന്യായാധിപ സമൂഹം നല്കുമെന്ന് പ്രഖ്യാപിച്ചു. തുടര്ന്ന് ഇക്കാര്യത്തില്കേരള ജുഡീഷ്യല്ഓഫീസര്സ് അസോസിയേഷന്വഴി കേരളത്തിലെ ന്യായാധിപാരെ സമീപിച്ചപ്പോള്ഉണ്ടായ പ്രതികരണം അനിതര സാധാരണമായിരുന്നുആദിവാസികള്ക്കായുള്ള ഉദ്യമത്തെ പറ്റി അറിഞ്ഞ് മറ്റു മേഖലകളില്നിന്നുള്ള പല വ്യക്തികളും സഹായത്തിനായെത്തി. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി. ബുക്ക്സ്, മാതൃഭൂമി, സാഹിത്യ പ്രവര്ത്തക സഹകരണ സംഘം, ദേശാഭിമാനി എന്നിവര്സൗജന്യമായും സൗജന്യ നിരക്കിലും പുസ്തകങ്ങള്ലഭ്യമാക്കി. കോട്ടയം ബാറിലെ മുതിര്ന്ന അഭിഭാഷകന്വി.കെ. സത്യവാന്നായര്‍  തന്റെ ശേഖരത്തില്നിന്നും ഇരുന്നൂറിലധികം പുസ്തകങ്ങള്സംഭാവനയായി നല്കി. പുസ്തകങ്ങളും പുസ്തകം വാങ്ങാനുള്ള ധനസഹായവും നിര്ലോഭമായി എത്തിച്ചേര്ന്നപ്പോള്ഏതാണ്ട് രണ്ടായിരത്തിലധികം പുസ്തകങ്ങള്സമാഹരിക്കാന്കഴിഞ്ഞു. ഇതിന്റെ തുടര്ച്ചയെന്നോണമാണ് പെരിയകുടിതീര്ഥമലക്കുടി, സ്വാമിയാര്കുടി എന്നിവിടങ്ങളില്ലൈബ്രറി സ്ഥാപിക്കാനായതെന്ന് ഇടുക്കി ജില്ലാ ലീഗല്സര്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ്. എം പിള്ള പറഞ്ഞു.

 

date