Skip to main content

നാല് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 17 പ്രവാസികള്‍

 

 

കഴിഞ്ഞ നാല് ദിവസത്തിനിടെ 17 പ്രവാസികള്കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. എട്ട് രാജ്യങ്ങളില്നിന്നായി 13 പുരുഷന്മാരും 4 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്പോര്ട്ടുകള്വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്ക്ക് ശേഷം ഇതില്എട്ട് പേരെ വീടുകളിലും എട്ട് പേരെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും നിരീക്ഷണത്തില്പാര്പ്പിച്ചു. തമിഴ്നാട് സ്വദേശികളായ ഒരാളെ അതിര്ത്തിയിലെത്തിച്ച് തമിഴ്നാട് അധികൃതര്ക്ക് കൈമാറി.

 

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 6, ഇടുക്കി - 3, ഉടുമ്പന്ചോല - 3, പീരുമേട് - 3, ദേവികുളം - 1. ഇതുകൂടാതെ തമിഴ്നാട് തേനി ജില്ലയിലെ ഒരാളും ഇടുക്കിയിലേക്കാണെത്തിയത്. എയര്പോര്ട്ടുകള്അടിസ്ഥാനത്തില്‍: കൊച്ചി - 11, കോഴിക്കോട് - 3, തിരുവനന്തപുരം - 3.

 

മസ്ക്കറ്റില്നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയുമാണെത്തിയത്. ഇവരെ സ്വന്തം വീടുകളില്നിരീക്ഷണത്തില്പാര്പ്പിച്ചുദുബായില്നിന്ന് അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം എട്ട് പേരാണെത്തിയത്. ഇതില്അഞ്ച് പേരെ വീടുകളിലും മൂന്ന് പേരെ നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍, മുണ്ടക്കയം എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്സെന്ററുകളിലും നിരീക്ഷണത്തിലാക്കിബഹ്റിനില്നിന്നെത്തിയ ഒരാളെ  നെടുങ്കണ്ടത്തെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും  അബുദാബിയില്നിന്നെത്തിയ ഒരാളെ അദ്ദേഹത്തിന്റെ  വീട്ടിലും  നിരീക്ഷണത്തിലാക്കി.

സൗദി അറേബ്യയില്നിന്ന് രണ്ട് പുരുഷാരാണെത്തിയത്. ഇരുവരെയും നെടുങ്കണ്ടത്തെ പെയ്ഡ് ക്വാറന്റൈന്സെന്ററില്പ്രവേശിപ്പിച്ചുഷാര്ജയില്നിന്നെത്തിയ ഒരാളെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും ജര്മനിയില്നിന്നെത്തിയ ഒരാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും നിരീക്ഷണത്തിലാക്കി. കുവൈറ്റില്നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ അതിര്ത്തിയിലെത്തിച്ച് തമിഴ്നാട് അധികൃതര്ക്ക് കൈമാറി.

 

date