റേഷന്‍കട നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
ഉടുമ്പന്ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അരുവിളാംചാലില് 30-ാം നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിന് പുതിയ സ്ഥിരം ലൈസന്സിയെ നിയമിക്കുന്നതിന് താല്പര്യമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട വ്യക്തികള്‍, സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ജൂലൈ 29 പകല്‍ മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ കിട്ടത്തക്കവിധം രജിസ്റ്റര്‍ ചെയ്യുകയോ നേരിട്ട് സമര്പ്പിക്കുകയോ ചെയ്യണം. അപേക്ഷാഫോറത്തില്‍ 10 രൂപയുടെ കോര്ട്ട്ഫീ സ്റ്റാമ്പ് പതിച്ച് കവറിന്റെ മുകള്ഭാഗത്ത് ബി2-4112/09 നമ്പര്‍ പരസ്യപ്രകാരം 30-ാം നമ്പര്‍ റീട്ടെയില്‍ റേഷന്‍ഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതണം. അപേക്ഷയോടൊപ്പം 15000 രൂപ ട്രഷറിയില്‍ സ്ഥിര നിക്ഷഷേപം നടത്തി സര്ട്ടിഫിക്കറ്റ് സമര്പ്പിക്കേണ്ടതും സര്ട്ടിഫിക്കറ്റ് ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ പണയപ്പെടുത്തി സമര്പ്പിച്ചുള്ള 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സമ്മതപത്രവും ഹാജരാക്കണം. അപേക്ഷകന് ജാതി സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ള സഹകരണ സംഘങ്ങള്‍ ആണെങ്കില്‍ സഹകരണ സംഘം/ ആഡിറ്റ് വിഭാഗം/ജനറല്‍ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറുടെ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകള്‍ അടങ്ങിയ കവറുകള്‍ അന്നേ ദിവസം പകല്‍ 3.15ന് ശേഷം തുറക്കുന്നതും അപേക്ഷകന് ആവശ്യമെന്ന് തോന്നുന്ന പക്ഷം ഏത് അപേക്ഷയിലും നല്കിയിട്ടുള്ള ഏത് വിവരവും എഴുതി എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232321.
- Log in to post comments