Skip to main content

കോവിഡ്: കട്ടപ്പനയില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

 

 

 

 

കട്ടപ്പന മാര്ക്കറ്റിലെ ഡ്രൈവര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്ന്ന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട കട്ടപ്പന മാര്ക്കറ്റിലെ നിയന്ത്രണങ്ങള്പിന്വലിക്കുമ്പോള്വ്യാപാരികള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്എന്നിവര്ശ്രദ്ധിക്കേണ്ട ജാഗ്രതാ നിര്ദ്ദേശങ്ങള്ക്കുംവ്യാപാരികള്പാലിക്കേണ്ട  നിയന്ത്രണങ്ങള്ക്കും നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി രൂപരേഖ തയ്യാറാക്കിയതായി ചെയര്മാന്ജോയി വെട്ടിക്കുഴി അറിയിച്ചു.

                                വ്യാപാരികളോ, ഏജന്റുമാരോ, ഡ്രൈവര്മാരോ വ്യാപാരത്തിനു വേണ്ടി തമിഴ്നാട്ടിലേയ്ക്ക് പോകുന്നത് ഒഴിവാക്കണം. രോഗ ഭീഷണി ഒഴിവാകുന്നതു വരെ വ്യാപാരത്തിന് മറ്റ് മാര്ഗ്ഗങ്ങള്അവലംബിക്കണം ഏതെങ്കിലും കാരണവശാല്തമിഴ്നാട്ടില്പോകുവാനിടയായാല്തിരിച്ചു വന്ന് ക്വാറന്റൈനില്പോകാന്തയ്യാറാകണം. തമിഴ്നാട്ടില്നിന്നും സാധനങ്ങളുമായി വരുന്ന വാഹനങ്ങള്പാറക്കടവില്കഴുകിയ ശേഷം മാത്രമേ മാര്ക്കറ്റില്എത്താവു.

                മാര്ക്കറ്റിലെ ജനത്തിരക്ക് ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വ്യാപാരം നടത്തുന്നതിനും, ജനങ്ങള്ക്ക് സാധനങ്ങള്വാങ്ങുന്നതിനുമുള്ള സൗകര്യം ക്രമീകരിക്കണം.                മാര്ക്കറ്റില്നഗരസഭ രേഖപ്പെടുത്തിയിരിക്കുന്ന ലൈനിന് പുറത്തേയ്ക്ക് സാധനങ്ങള്വ്യാപാരികള്ഇറക്കിവയ്ക്കുവാന്അനുവദിക്കുന്നതല്ല.രണ്ട് മാര്ക്കറ്റുകളിലും വണ്വേ സംവിധാനം ഏര്പ്പെടുത്തുകയാണ്. പച്ചക്കറി മാര്ക്കറ്റിലേയ്ക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്ഇരട്ടയാര്ജംഗ്ഷന്ഭാഗത്തു നിന്നും മാര്ക്കറ്റില്പ്രവേശിച്ച് സെന്ട്രല്ജംഗ്ഷന്റോഡിലേയ്ക്ക് ഇറങ്ങണം. മീന്മാര്ക്കറ്റില്പ്രവേശിക്കേണ്ട വാഹനങ്ങള്സെന്ട്രല്ജംഗ്ഷന്റോഡില്നിന്നും മാര്ക്കറ്റില്പ്രവേശിച്ച് ഇടശേരി റോഡില്ഇറങ്ങണം.

                ചരക്കുമായി വരുന്ന വാഹനങ്ങള്ക്ക് രാവിലെ 9 മുതല്വൈകിട്ട് 7 വരെ  മാര്ക്കറ്റുകളില്പ്രവേശനമുണ്ടായിരിക്കുന്നതല്ല. സമയത്ത് സാധനങ്ങള്എത്തിക്കേണ്ടിവന്നാല്ചരക്കു വാഹനങ്ങള്പുറത്തു നിര്ത്തി ചെറിയ വാഹനങ്ങളില്സാധനങ്ങള്കടകളില്എത്തിക്കണം. വാന്മുഖേന സാധനങ്ങള്കടകളില്വിതരണം ചെയ്യുന്നവര്വാഹനം പുറത്തിട്ടിട്ട് കടകളിലെ ഓര്ഡര്എടുത്ത് പണമിടപാട് തീര്ത്തതിനു ശേഷം മാത്രമേ വാന്മാര്ക്കറ്റില്പ്രവേശിക്കാവു. 30 മിനിറ്റു കൊണ്ട് സാധനങ്ങള്എടുത്ത്  വാഹനം പുറത്തിറക്കണം. പച്ചക്കറി മാര്ക്കറ്റിലും, മീന്മാര്ക്കറ്റിലും ഉപഭോക്താക്കളുടെ വാഹനങ്ങള്‍ 20 മിനിട്ടില്കൂടുതല്പാര്ക്ക് ചെയ്യുവാന്അനുവദിക്കുന്നതല്ല. കൂടുതല്സാധനങ്ങള്വാങ്ങിക്കേണ്ടവര്സാധനങ്ങള്വാങ്ങി പണമടച്ച ശേഷം വാഹനങ്ങള്മാര്ക്കറ്റില്കൊണ്ടുവന്ന് സാധനങ്ങള്എടുക്കണം.

                പൊതു മാര്ക്കറ്റിലെയും, വ്യാപാരികളുടെയും, ജീവനക്കാരുടെയും യാതൊരുവിധ വാഹനങ്ങളും മാര്ക്കറ്റിനുള്ളില്പാര്ക്ക് ചെയ്യുവാന്പാടില്ല. മുഴുവന്വ്യാപാര സ്ഥാപനങ്ങളുടെ മുന്പിലും കൈകള്കഴുകുന്നതിനുള്ള വെള്ളവും, സോപ്പും, സാനിട്ടൈസറും നിര്ബന്ധമായി ഉണ്ടായിരിക്കണം. വ്യാപാരികളും, ജീവനക്കാരും മുഖാവരണം ധരിച്ചിരിക്കണം. സ്ഥാപനങ്ങളുടെ അകത്തും, പുറത്തും സാമൂഹിക അകലം നിര്ബന്ധമായും പാലിച്ചിരിക്കണം.

                പച്ചമീന്‍, ഉണക്കമീന്‍, കോഴിയിറച്ചി  തുടങ്ങിയവ വില്ക്കുന്ന സ്ഥാപനങ്ങള്ശുചിയായും, വൃത്തിയായും സൂക്ഷിക്കുന്നതിനുള്ള മുന്കരുതലുകള്എടുക്കണം. മാര്ക്കറ്റിനുള്ളില്വാഹനങ്ങളിലോ, നിരത്തുകളിലോ യാതൊരുവിധ വ്യാപാരങ്ങളും അനുവദിക്കുന്നതല്ല. മാര്ക്കറ്റിനുള്ളില്ഗതാഗത തടസമോ ആള്ക്കൂട്ടമോ  ഉണ്ടാകാതിരിക്കാന്എല്ലാ വ്യാപാരികളും ശ്രദ്ധിക്കണം. മാര്ക്കറ്റും, സ്ഥാപനങ്ങളും, പരിസരവും വില്പന വസ്തുക്കളും എല്ലാ ദിവസവും വൃത്തിയായും ശുചിയായും കാത്തു സൂക്ഷിക്കുന്നതിനും രോഗാണുക്കള്ഉണ്ടാകാതിരിക്കാനും എല്ലാ വ്യാപാരുകളും ശ്രദ്ധിക്കണം

 

 

date