Post Category
ഭിന്നശേഷിക്കാരുടെ മക്കൾക്ക് ധനസഹായം നൽകുന്നു
ബിപിഎൽ വിഭാഗത്തിൽ പെട്ട 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ധനസഹായം നൽകുന്നു. സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും, ഡിഗ്രി, പിജി, പോളിടെക്നിക്, ട്രെയിനിങ് കോഴ്സ് പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് ധനസഹായം നൽകുന്നത്. അർഹരായ ആളുകൾ ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ്, വരുമാനം തെളിയിക്കുന്ന രേഖ /ബിപിഎൽ റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ സഹിതം ചെമ്പുകാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 2020 ജൂലൈ 31നകം എത്തിക്കണമെന്ന് തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
date
- Log in to post comments