താൽക്കാലിക ഒഴിവ്
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കോൺട്രാക്ട്, ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കൽ ഓഫീസർ, ജെ പി എച്ച് എൻ, ലാബ് ടെക്‌നീഷ്യൻ എന്നീ ഒഴിവുകളാണുള്ളത്. മെഡിക്കൽ ഓഫീസർക്ക് എംബിബിഎസ് ബിരുദവും ടി സി എം സി പെര്മനെന്റ് രജിസ്‌ട്രേഷനും നിർബന്ധമാണ്. 62 വയസ് കവിയാൻ പാടില്ല. 45,000 രൂപയാണ് ശമ്പളം.ജെ പി എച് എൻ ഒഴിവിലേക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ എന്നുള്ള ജെ പി എച്ച് എൻ കോഴ്‌സ് ബിരുദം, കൂടാതെ കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഓടുകൂടിയ യോഗ്യതയും പരിഗണിക്കും. 55 വയസ്സാണ് പ്രായപരിധി. 450 രൂപയാണ് ദിവസവേദനമായി ലഭിക്കുക.ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി എം എൽ ടി, ബി എസ് സി എം എൽ ടി ബിരുദം കൂടാതെ പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധം. പ്രായപരിധി 40 വയസ്സ് കവിയരുത്. 450 രൂപയാണ് ദിവസവേദനം. താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം ജനനതീയതി, രജിസ്‌ട്രേഷൻ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ arogyakeralamthrissur@gmail.com എന്ന ഈ മെയിലിലോ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഉള്ള ആരോഗ്യ കേരളം ഓഫീസിലോ ജൂലൈ പത്തിന് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടത് ആണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സതീശൻ ടിവി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 -2325824.
- Log in to post comments