Post Category
സിവില്‍ പൊലീസ് ഓഫീസര്‍: അപേക്ഷ തീയതി നീട്ടി
നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ (പുരുഷനും വനിതയും) (കാറ്റഗറി നമ്പര്‍ 08/20, 9/20) തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വരെ നീട്ടി. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ അപേക്ഷകള്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സിയുടെ വെബ്സൈറ്റായ www.keralapsc.gov.in ല്‍ ലഭിക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments