Skip to main content

അലിഗഡ് യൂനിവേഴ്‌സിറ്റി പെരിന്തല്‍മണ്ണ ക്യാമ്പസില്‍  വൃക്ഷതൈ നടീലിന് തുടക്കം

      വനമഹോത്സവത്തിന്റെ ഭാഗമായി അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പെരിന്തല്‍മണ്ണ ക്യാമ്പസില്‍ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്നതിന് തുടക്കമായി. ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നത്. ആലിപറമ്പ് ഏലംകുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷതൈകള്‍ നട്ടു വളര്‍ത്തുന്നത.് 
    പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  റീന പെട്ടമണ്ണില്‍ വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ചെയ്തു. ആലിപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അധ്യക്ഷയായി.  മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാതല ഓഫീസര്‍  വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. സോഷ്യല്‍ ഫോറസ്ട്രി  വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.പി ഇംതിഹാസ്, അലിഗഡ് യൂനിവേഴ്‌സിറ്റി പെരിന്തല്‍മണ്ണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അഹ്‌സാം ഖാന്‍, പെരിന്തല്‍മണ്ണ ബി.ഡി.ഒ ഇന്‍ ചാര്‍ജ് വി.എം അംബിക, റേഞ്ച് ഓഫീസര്‍  കെ.ഡി ശശിധരന്‍, ഫോറസ്റ്റ് ഓഫീസര്‍ ശശികുമാര്‍, മന്‍സൂര്‍, അസ്ഹര്‍, ശ്രീജിത്ത്, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date