മാസ്‌ക് ധരിക്കാത്തതിന് 40 പേര്‍ക്ക് നോട്ടീസ് നല്‍കി
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ഇന്നലെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 3 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, മാസ്‌ക് ധരിക്കാത്തതിന് 40 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ധനരായതും, സൗകര്യങ്ങളില്ലാത്തതുമായ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് സന്നദ്ധസംഘടനകളും മറ്റുമായിച്ചേര്‍ന്നു എത്തിച്ചുവരുന്നു. എസ്.പി.സി പ്രോജക്ടിന്റെ പ്രവര്‍ത്തനഫലമായി ഇത്തരത്തില്‍ 107 ടെലിവിഷനുകള്‍ എത്തിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. 107-ാമത്തെ ടെലിവിഷനന്‍ കഴിഞ്ഞദിവസം കലഞ്ഞൂരില്‍ വിതരണം ചെയ്തു.
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു എസ്.പി.സി പ്രൊജക്റ്റ് നവജീവന്‍ 2020 എന്നപേരില്‍ ദ്വൈ വാരാചരണം കഴിഞ്ഞ 20 മുതല്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കൂടല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റ് അശ്വിന്‍ എസ് കുമാര്‍ തയാറാക്കിയ പോരാളി എന്നുപേരിട്ട ഹൃസ്വചിത്രം പ്രകാശനം ചെയ്തതായി ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ നോഡല്‍ ഓഫീസറും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി യുമായ ആര്‍ പ്രദീപ്കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അധ്യാപകരായ ഫിലിപ്പ് ജോര്‍ജ്, ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments