ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. എ.പ്രദീപ് കുമാര്‍ എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ദിവസേന ജൈവപച്ചക്കറി ഉപയോഗിക്കാവുന്ന വിധത്തിലേക്ക് കാര്‍ഷിക സംസ്‌കാരം മാറണമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ് ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്ന സമയമാണിത്. ഈ അവസരം എല്ലാവരും ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. യുവാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കൃഷിയിലേക്ക് കടന്നുവരണമെന്ന് കലക്ടര്‍ പറഞ്ഞു.
വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യുന്ന പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. പദ്ധതിയുടെ ഭാഗമായി നാലു ലക്ഷം വിത്ത് പാക്കറ്റുകളും 15 ലക്ഷം തൈകളും വിതരണം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശശി പൊന്നണ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത പി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments