Skip to main content

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് പേരാമ്പ്ര പഞ്ചായത്തില്‍ തുടക്കം

 

 

 

വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷിചെയ്യുന്ന 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിക്ക്  പേരാമ്പ്ര പഞ്ചായത്തില്‍ തുടക്കമായി. പ്രസിഡന്റ് കെ.എം.റീന പച്ചക്കറി വിത്തുകളുടെ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിത്തുകള്‍ വിതരണം ചെയ്യുമെന്നും  കൃഷിക്കാവശ്യമായ സഹായങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 

പഞ്ചായത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരന്‍ നമ്പ്യാര്‍,കൃഷി അസിസ്റ്റന്റ്  ജയേഷ് കുമാര്‍,  പ്രദേശത്തെ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

date