Skip to main content

എൻഎസ്എസ് യൂണിറ്റിന്റെ കോവിഡ് ഡയറി

കടപ്പുറം ഗവണ്മെന്റ് വിഎച്ച്എസ്സി സ്‌ക്കൂളിലെ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ കോവിഡ് ഡയറികൾ വിതരണം ചെയ്തു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടേയും, കടകളിൽ വരുന്നവരുടേയും വിവരങ്ങൾ രേഖപ്പെടുത്താൻ വേണ്ടിയാണ് ഡയറികൾ വിദ്യാർഥികൾ തയ്യാറാക്കിയത്. ഡയറി വിതരണ ഉദ്ഘാടനം കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി. വി ഉമ്മർ കുഞ്ഞി നിർവഹിച്ചു. കടപ്പുറം അഞ്ചങ്ങാടിയിലുള്ള മുഴുവൻ കടക്കാർക്കും, ഓട്ടോ, ടാക്‌സി തൊഴിലാളികൾക്കും ഡയറികൾ നൽകി.
സ്‌കൂൾ പിറ്റിഎ പ്രസിഡണ്ട് ആർ. എസ് മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. എം മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാരായ പി. എം. മുജീബ്, പി. എ അഷ്‌ക്കറലി, ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, എം. കെ ഷൺമുഖൻ, പ്രധാനാധ്യാപിക ജസീല, വിനൂജ ടീച്ചർ, ഹെൽത്ത് സൂപ്പർ വൈസർ ഹുസ്സയിൻ, ഇൻസ്‌പെക്ടർ രാജേന്ദ്രൻ, ദീപ, പിറ്റിഎ ഭാരവാഹികളായ ഇബ്രാഹിം പുളിക്കൽ, മൊയ്തീൻഷാ, വിദ്യാർഥികളായ യാസീൻ ഷാ, മുഹമ്മദ് സാദാത്ത്, ഹബീബ് തുടങ്ങിയവർ പങ്കെടുത്തു.

date