Skip to main content

നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്;  56 പരാതികള്‍ തീര്‍പ്പാക്കി

നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ് നടത്തി,  56 പരാതികള്‍ തീര്‍പ്പാക്കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ഓണ്‍ലൈന്‍ ഹിയറിങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
59 പരാതികളാണ് ഹിയറിങില്‍ പരിഗണിച്ചത്. നിയമപരമായി രക്ഷകര്‍ത്താവിനെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട 51 പരാതികളും വസ്തു സംബന്ധമായ അഞ്ച് പരാതികളും ഹിയറിങില്‍ പരിഗണിച്ച് തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ ബന്ധപ്പെട്ടവയല്ലാത്തതിനാല്‍ ഒഴിവാക്കി.
നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും നിയമപരമായി രക്ഷകര്‍ത്താവിനെ നിയമിക്കുന്നതിനാണ് ഹിയറിങ് നടത്തുന്നത്.
ജില്ലാ സമിതി കണ്‍വീനര്‍ ഡി ജേക്കബ്, മെമ്പര്‍ അഡ്വ ടി പി ജേക്കബ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വരുണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1825/2020)
 

date