ജില്ലയിലെ അഞ്ച് സ്കൂളിന്റെ
കെട്ടിട നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും
ജില്ലയിലെ അഞ്ച് തീരദേശ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജൂലൈ ഒമ്പത്) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ഗവ.എല്‍.പി സ്കൂള്‍, കൂട്ടായി നോര്‍ത്ത് ഗവ. മോഡല്‍ എല്‍.പി സ്കൂള്‍, പുറത്തൂര്‍ ഗവ.യു.പി സ്കൂള്‍, അരിയല്ലൂര്‍ ഗവ. യു.പി സ്കൂള്‍, വള്ളിക്കുന്ന് ഗവ.എല്‍.പി സ്കൂള്‍ തുടങ്ങിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളാകും. കെ.എസ്.സി.എ.ഡി.സി മനേജിങ് ഡയറക്ടര്‍ പി.ഐ ഷേയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പരിപാടിയില്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, മത്സ്യ ബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ , പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് വകുപ്പ് ഡയറക്ടര്‍ കെ.ജീവന് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം.
സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്.ബി യില്‍ ഉള്‍പ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോര്പറേഷന് മുഖേനയാണ് നിര്‍മാണം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രകാരം ഓരോ വിദ്യാലയങ്ങളിലും ലളിതമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും.
കോവിഡ് കണ്െയ്മെന്റ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ പദ്ധതിയിലുള്ള താനൂര്‍ മാപ്പിള എല്‍.പി. സ്കൂളിന്റെയും വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും നിര്‍മാണോദ്ഘാടനം മാറ്റിവച്ചു.
- Log in to post comments