Post Category
കുടുംബശ്രീ എഡിഎസ് ഹാള്‍ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂരില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ച എഡിഎസ് ഹാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്
ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യോഗങ്ങള്‍ക്കും ഗ്രാമസഭകള്‍ ചേരുന്നതിനും മറ്റുമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹാള്‍ നിര്‍മ്മിച്ചത്. കൊടിയത്തൂര്‍ ഗോതമ്പ് റോഡില്‍ ആയുര്‍വ്വേദ ആശുപത്രിക്ക് മുകളിലാണ് എഡിഎസ് ഹാള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമുള്ള 7.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി വെള്ളാഞ്ചിറ, ഗ്രാമപഞ്ചായത്തംഗം താജുന്നീസ ആര്യംപറമ്പത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജാത വിശ്വന്‍, സിഡിഎസ് മെമ്പര്‍ സീന ചേലോട്ട്പറമ്പ, വിവിധ രാഷ്ട്രീ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments