മത്സ്യ കര്‍ഷക ദിനാചരണവും ബയോഫ്‌ളോക് മത്സ്യകര്‍ഷകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും 10ന്
മത്സ്യ കര്‍ഷക ദിനാചരണത്തിന്റെയും സുഭിക്ഷ കേരളം ബയോഫ്‌ളോക് മത്സ്യസംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജൂലൈ 10ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. 14 ജില്ലകളിലെ 40 കേന്ദ്രങ്ങളിലായി 400 മത്സ്യകര്‍ഷകര്‍ നേരിട്ടും 10,000ഓളം കര്‍ഷകര്‍ വീടുകളിലിരുന്നും പരിശീലന പരിപാടിയില്‍ പങ്കെടുക്കും. 10, 13 തീയതികളിലായി നടക്കുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ ബയോഫ്‌ളോക് കൃഷിരീതിയുടെ സാങ്കേതിക വശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ വിശദമാക്കും. അടുത്ത ദിവസം കര്‍ഷകര്‍ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രദര്‍ശന ബയോഫ്‌ളോക് യൂണിറ്റുകള്‍ സന്ദര്‍ശിച്ച് വിവിധ കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുകയും അതിനടുത്ത ദിവസം ഗ്രൂപ്പുകളായി തിരിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകന്റെ വീട്ട്വളപ്പില്‍ ബയോഫ്‌ളോക് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്യും. http://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ ലൈവായി പരിശീലനത്തില്‍ പങ്കെടുക്കാം.
- Log in to post comments