Skip to main content
ബയോ സേഫ്റ്റി ക്യാബിനറ്റിന്റെ സമര്‍പ്പണം ജില്ല ടി.ബി ഓഫീസര്‍ ഡോ. ബി.സെന്‍സി  നിര്‍വ്വഹിക്കുന്നു.

ബയോ സേഫ്റ്റി ക്യാബിനറ്റ്  സ്ഥാപിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലെ  എന്‍.റ്റി.ഇ.പി ലാബില്‍  ക്ഷയരോഗ നിര്‍ണയത്തിനായുള്ള പുതിയ ബയോസേഫ്റ്റി ക്യാബിനറ്റ്  സ്ഥാപിച്ചു. ജില്ലയില്‍ ക്ഷയ രോഗ നിര്‍ണയത്തിനുള്ള നൂതന സാങ്കേതികവിദ്യയുള്ള രണ്ടാമത്തെ ലാബാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ബയോസേഫ്റ്റി ക്യാബിനറ്റിന്റെ സമര്‍പ്പണം ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ബി. സെന്‍സി  നിര്‍വ്വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ടില്‍ നിന്നാണ് ആശുപത്രിക്കായി പുതിയ ബയോ സേഫ്റ്റി ക്യാബിനറ്റ് അനുവദിച്ചത്. കോവിഡിനും ക്ഷയരോഗത്തിനും സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്.എങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി ക്ഷയരോഗ പരിശോധന നടത്താന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് പ്രസീത.ബി.കെ, ലാബ് ഇന്‍ ചാര്‍ജ്  ഷീല ജെ.ആര്‍, ജീവനക്കാരായ മുഹമ്മദ് ജൗഹര്‍,രാജേഷ് എം തുടങ്ങിയവര്‍ പങ്കെടുത്തു.
 

date