Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ (തമിഴ് മീഡിയം) സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍, പ്രായപരിധി എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം.  വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല പി.ഒ, ഇടുക്കി- 685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലോ അയയ്ക്കണം. അപേക്ഷകള്‍ ജൂലൈ 18 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 8848990991.

date