Skip to main content

പ്രൊബേഷന്‍ സംവിധാനം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും, കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മറ്റ് ധനസഹായ പദ്ധതിയില്‍ നിന്നും തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് വീണ്ടും തുക അനുവദിക്കുന്നതല്ല.
മുന്‍ തടവുകാര്‍, പ്രൊബേഷണര്‍മാര്‍, എക്‌സ് പൃൂപ്പിള്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിനായി ഒറ്റത്തവണ ധനസഹായം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ പ്രൊബേഷന്‍ ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0486-2220126. അപേക്ഷഫോറം ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ സോഷ്യല്‍ ഡിഫന്‍സ് എന്ന ലിങ്കില്‍ ലഭ്യമാണ്.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ  24. അപേക്ഷകള്‍ ജില്ലാ പ്രൊബേഷന്‍ ആഫീസിലും തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ബന്ധപ്പെട്ട ജയില്‍ സൂപ്പ്രണ്ടുമാര്‍ക്കും ആണ് നല്‍കേണ്ടത് .

date