Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

 യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ജില്ലയിലെ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി.ട്രസ്റ്റ് പ്രസിഡണ്ട് വി.  കുമാരന്‍ മാണിമൂല,  ജോയിന്റ്  സെക്രട്ടറി കണ്ണന്‍ കരുവാക്കോട്  യു.എ.ഇ മാനേജിങ് കമ്മിറ്റി അംഗം ജനാര്‍ദ്ദനന്‍ പുല്ലൂര്‍, ഓഫീസ് ഇന്‍ ചാര്‍ജ് വി. ജനാര്‍ദ്ദനന്‍ നായര്‍ പൊയിനാച്ചി എന്നിവര്‍ കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിന് തുക കൈമാറി. ഇതിനുമുന്‍പ് പ്രളയ കാലത്തും നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആശ്രയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

date