Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍  പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരവനടുക്കത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം പ്ലസ് വണ്‍ (സയന്‍സ്, കൊമേഴ്‌സ്)  പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം.കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 50 സീറ്റാണ് ഓരോ വിഷയത്തിനുമുള്ളത്. 70 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും, 20 ശതമാനം പട്ടികജാതിക്കാര്‍ക്കും, 10 ശതമാനം  പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 30 വരെ അപേക്ഷ സ്വീകരിക്കും.

 അപേക്ഷാ ഫോം ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെവിവിധ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകള്‍, സ്‌കൂള്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994235210, 04994239969 

date