Post Category
കോവിഡ് ഫസ്റ്റ് ലൈന്‍ കേന്ദ്രമായ ഹജ്ജ് ഹൗസില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി
കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹജ്ജ് ഹൗസില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ജൂലൈ എട്ടിന് 21 പേരും ഇന്നലെ (ജൂലൈ ഒന്‍പത്) 64 പേരും ഉള്‍പ്പെടെ 85 പേരെയാണ് ഇപ്പോള്‍ ഹജ്ജ് ഹൗസില്‍ ചികിത്സയിലുള്ളത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരെയും രോഗലക്ഷണങ്ങളുള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 320 പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഹജ്ജ് ഹൗസില്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments