Skip to main content

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 22ന് വൈകീട്ട് അഞ്ചിനകം പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ട് (എടപ്പാള്‍) ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം, പൊന്നാനി ഐ.സി.ഡി.എസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പമുള്ള അപേക്ഷ  ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസനപദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊണ്ടോട്ടി, തുറക്കല്‍ പി.ഒ-673638 എന്ന   വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോമിന്റെ മാതൃക  ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍:0483:2713315.
 

date