Skip to main content

എസ്.എസ്.എല്‍.സി വിജയികളെ മന്ത്രി ജി.സുധാകരന്‍ അഭിനന്ദിച്ചു

 

ആലപ്പുഴ:എസ്.എസ്.എല്‍.സി പരീക്ഷിയില്‍ ഉന്നത വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭിനന്ദിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലും ഉന്നത വിജയം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി അറിയിച്ചു. കൊവിഡ് 19 കാലത്തും കരുതലോടുകൂടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് മറ്റൊരു നേട്ടമായി.

മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂള്‍, അമ്പലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പറവൂര്‍ ഗവ: ഹൈസ്കൂള്‍, സെന്‍റ് ജോസഫ് ഹൈസ്കൂള്‍ പറവൂര്‍, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലപ്പുഴ, തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ: മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലപ്പുഴ, ഗവ: മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലപ്പുഴ, വട്ടയാല്‍ സെന്‍റ് മേരീസ് ഹൈസ്കൂള്‍, സെന്‍റാന്‍റണീസ് ഹൈസ്കൂള്‍ ആലപ്പുഴ, ലജനത്തുള്‍ മുഹമദിയ സ്കൂള്‍ ആലപ്പുഴ എന്നീ സ്കൂളുകളെ പ്രത്യേകം അഭിനന്ദിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവന്‍ സ്കൂളുകള്‍ക്കും ഉപഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടിലെ മുഴുവന്‍ സ്കൂളുകളിലും നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞതും ഏറെ അഭിനന്ദനാര്‍ഹമാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നല്‍കിയ പണം ചെറുതല്ല. അതിന്‍റെ ഫലം വിജയത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും മന്ത്രി അറിയിച്ചു. ഇതിനായി പ്രയത്നിച്ച മുഴുവന്‍ അദ്ധ്യാപക രക്ഷകര്‍ത്തൃസമിതിയെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

date