തീരപ്രദേശങ്ങളിൽ അതീവജാഗ്രത വേണം: ജില്ലാ കലക്ടർ
ജില്ലയിലെ തീരപ്രദേശങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് എന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. അനാവശ്യ ഗൃഹസന്ദർശന ങ്ങളും സുഹൃത്സംഗമങ്ങളും കർശനമായും ഒഴിവാക്കേണ്ടതാണ്. അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.
ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെയും പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെയും രോഗബാധ സ്ഥിരീകരിച്ച സ്ത്രീകളുടെ രോഗവിവരം രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ഭർത്താക്കന്മാർ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് ഒട്ടനവധി മത്സ്യത്തൊഴിലാളികളും ആയി മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരും അടുത്ത സമ്പർക്കം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തീരദേശ ഗ്രാമപഞ്ചായത്തുകളുടെ രോഗവ്യാപനം തടയാനായി പല വാർഡുകളും കണ്ടേൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ ആരോഗ്യ വിഭാഗത്തെയും തദ്ദേശസ്വയംഭരണവകുപ്പ് എൻറെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തീരദേശ വാർഡുകളിൽ മൈക്ക് അനൗൺസ്മെൻറും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 16, തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1,16,18, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 1, 16 എന്നീ വാർഡുകളുമാണ് ക്ലസ്റ്റർ ക്വാറൻറൻ /കൺടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത്.
- Log in to post comments