Post Category
സുഭിക്ഷ കേരളം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി വഴി ഈ വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അരൂക്കുറ്റി പഞ്ചായത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തരിശുഭൂമിയിൽ നെൽകൃഷി, ഇടവിള കൃഷികൾ, കിഴങ്ങുവർഗ്ഗ കൃഷി, തരിശുഭൂമിയിൽ പച്ചക്കറി കൃഷി, വാഴകൃഷി, മുട്ടക്കോഴി വിതരണം, കറവ പശു വിതരണം, താറാവ് വളർത്തൽ തുടങ്ങിയ വ്യക്തിഗത പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വാർഡ് മെമ്പർമാരുടെ പക്കൽനിന്ന് അപേക്ഷഫോമുകൾ വാങ്ങി പൂരിപ്പിച്ചു തിരിച്ചേൽപ്പിക്കണം. കോവിഡ് 19 പ്രോട്ടോക്കോൾ ഉള്ളതിനാലാണ് ഇത്തരത്തിൽ ക്രമീകരണം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 15.
date
- Log in to post comments