Skip to main content

കാർത്തികപ്പള്ളി താലൂക്കിൽ പരാതിപരിഹാര അദാലത്ത് ജൂലൈ 18ന്

 

ആലപ്പുഴപൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് കാർത്തികപ്പള്ളി താലൂക്കിലെ ജില്ല കളകട്‌റുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജൂലൈ 18നു നടത്തും. എല്‍.ആര്‍.എം കേസുകള്‍, ഭൂമിയുടെ തരമാറ്റം/പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുള്ള അപേക്ഷ എന്നിവയൊഴികെ എല്ലാ പരാതികളും അപേക്ഷകളും ഓണ്‍ലൈന്‍ അദാലത്തിലേക്ക് കാർത്തികപ്പള്ളി താലൂക്കിലെ അക്ഷയ സെന്റര്‍ വഴി ജൂലൈ 13 വരെ സമർപ്പിക്കാം. അക്ഷയ സെന്റർ മുഖേന ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ.

date